രാഹുൽ ഗാന്ധി യഥാർത്ഥ ജനപ്രതിനിധിയും ഉത്തമനായ നേതാവും. വയനാടിനായി ചെയ്തതു നോക്കൂ...

രാഹുൽ ഗാന്ധി യഥാർത്ഥ ജനപ്രതിനിധിയും ഉത്തമനായ നേതാവും. വയനാടിനായി ചെയ്തതു നോക്കൂ...
Apr 17, 2024 11:49 PM | By PointViews Editr

 /അഗസ്റ്റിൻ പുൽപ്പള്ളി /

രാഹുൽ ഗാന്ധി വയനാടിൻ്റെ വെറുമൊരു എം പി അല്ല. ലോക ,രാഷ്ട്രീയ,സാംസ്‌കാരിക,ടൂറിസം ഭൂപടത്തിൽ വയനാടിനു വ്യക്തമായ സ്ഥാനം നേടിക്കൊടുത്ത മനുഷ്യനാണെന്ന് വിമർശകർ പോലും അംഗീകരിക്കുന്നു. മാന്യൻമാരായ വിമർശകരെയാണ് ഉദ്ദേശിച്ചത്, നിലവാരമില്ലാത്ത അന്തങ്ങളെ അല്ല. രാഹുൽ വയനാട്ടിൽ വന്നത് കൊണ്ട് ഇവിടുത്തെ ജനങ്ങൾക്ക് എന്തെങ്കിലും ഗുണമുണ്ടോ ? ഒരു കാര്യത്തെ ആർക്കെങ്കിലും വിമർശിക്കണമെങ്കിൽ വളരെ വെക്തമായി ആ വിഷയത്തെക്കുറിച് പഠിക്കണം. വിമർശിക്കാൻ മറ്റൊന്നുമില്ലാത്തതു കൊണ്ട് ഇടുന്ന വസ്ത്രത്തെക്കുറിച്ചും , കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചും മാത്രം പറയുന്നവർ ഇത് കൂടി പഠിക്കുക. രാഹുൽ ഗാന്ധി എം പി യെ അയോഗ്യനാക്കുന്ന കാലം വരെ ഫണ്ട് വിനിയോഗത്തിൽ വളരെ മുന്നിലായിരുന്നു വയനാടിൻ്റെ പ്രിയപ്പെട്ട എം പി രാഹുൽ ഗാന്ധി എം പി യുടെ പ്രാദേശിക വികസന ഫണ്ടിൻ്റെ ഉപയോഗം .

1. നൂൽപുഴ സി എച്ച് സിക്ക് വാഹനം നൂൽപുഴയിലെ ആരോഗ്യമേഖല കാലങ്ങളായി നേരിട്ടുകൊണ്ടിരുന്ന ഏറ്റവും വല്ല്യ വെല്ലുവിളി എന്നത് വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസി വിഭാഗങ്ങൾക്ക് ആരോഗ്യ മേഖലയിലെ സഹായം എത്തുന്നില്ല എന്നതായിരുന്നു . ഈ വിഷയം രാഹുൽ ഗാന്ധി എം പി യുടെ ശ്രദ്ധയിൽ പെട്ടതുകൊണ്ടു തൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 8.20 ലക്ഷം അനുവദിക്കുകയായിരുന്നു. ഈ തുക ഉപയോഗിച്ച് വാങ്ങിയ വാഹനം ഇന്ന് വനപാതകളിലൂടെ കോളനികളില് നിന്നും കോളനികളിലേക്കുള്ള യാത്രകളിലാണ്. വയോജനങ്ങള്, കുട്ടികള്, സ്ത്രീകള് എന്നിങ്ങനെ വനാതിര്ത്തികളിലെയും വന്യമധ്യത്തിലെയും കോളനികളിലെ എല്ലാവിഭാഗത്തില്പ്പെട്ടവരും ഈ വാഹനത്തിന്റെ ശബ്ദത്തിനായി ഇന്ന് കാത്തിരിക്കുന്നു. മരുന്നുകളും, വാക്സിനുകളും, പോഷകാഹാരങ്ങളുമെല്ലാമായി കോളനികളിലെത്താനും മടങ്ങാനും അനായാസം സാധ്യമാകുന്നത് ഈ വാഹനം ലഭിച്ചതോടെയാണെന്ന് ആരോഗ്യപ്രവര്ത്തകരും സാക്ഷ്യപ്പെടുത്തുന്നു. എപി ഫണ്ട് വിനിയോഗിച്ചതിനു പിന്നിൽ ഇത് പോലെ കൃത്യമായ ഓരോ കാരണങ്ങളുണ്ട് , എല്ലാം ഇങ്ങനെ എഴുതിയാൽ . വായിച്ചാലും വായിച്ചാലും തീരുകയില്ല , അത് കൊണ്ട് പ്രവർത്തികളുടെ പേര് മാത്രം ഇവിടെ ചേർക്കുന്നു . ആർക്കെങ്കിലും സംശയം വന്നാൽ ക്ലിയർ ചെയ്തു തരുന്നതാണ് . എംപിഎൽ എഡിഎസ് -വയനാട് ജില്ല.

2. പൊൻകുഴി കാട്ടുനായ്ക്ക എസ് ടി കോളനി കുടിവെള്ള പദ്ധതി, 6 ലക്ഷം രൂപ.

3. വിളക്കോട്ടുകുന്ന് എസ് സി കുടിവെള്ള പദ്ധതി, 5 ലക്ഷം രൂപ.

4. കൂവളത്തോട് എസ് ടി കുടിവെള്ള പദ്ധതി, 11 ലക്ഷം രൂപ.

5. മാനന്തവാടി ജില്ലാ ആശുപത്രിക്ക് ആർത്രോസ്കോപ്പിക്ക് മെഷീൻ, 26.49 ലക്ഷം രൂപ.

6. മണങ്ങുവയൽ സാംസ്കാരിക ~നിലയ നിർമാണം, 10 ലക്ഷം രൂപ.

7. മീനങ്ങാടി സി എച്ച് സി ക്ക്‌ ഫോർ വീലർ വാഹനം, 8 ലക്ഷം രൂപ.

8. പുത്തുമല ഗവണ്മെന്റ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് കോൺഫറൻസ് ഹാൾ നിർമ്മിക്കുന്നതിന്, 25 ലക്ഷം രൂപ.

9.മടക്കി മലയിൽ ഹൈ മാസ്റ്റ് ലൈറ്റ്, 5 ലക്ഷം രൂപ.

10. മുണ്ടേരി ഗവണ്മെന്റ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സ്കൂൾ ബസ്, 21ലക്ഷം രൂപ.

11. വാളാൽ യു പി സ്കൂളിന് കമ്പ്യൂട്ടർ വാങ്ങുന്നതിന്, 4 ലക്ഷം രൂപ.

12. കോട്ടത്തറ പി എച്ച് സി ക്ക്‌ ബിൽഡിംഗ്‌ നിർമാണം, 10 ലക്ഷം രൂപ.

13. മടക്കുന്ന് ഉദയ ലൈബ്രെറി ബിൽഡിംഗ്‌ നിർമാണം 6 ലക്ഷം രൂപ.

14. മെഡിക്കൽ ടെസ്റ്റിംഗ്, സ്ക്രീനിംഗ്, കോവിഡ് ടെസ്റ്റിംഗ് തുടങ്ങിയ ഉപകരണങ്ങൾ വാങ്ങുന്നതിന് 100 ലക്ഷം രൂപ.

15. എടവക അമ്പലവയൽ ജംഗ്ഷൻ ലോമാസ്റ്റ് ലൈറ്റ് , 3.5 ലക്ഷം രൂപ.

16. സുൽത്താൻ ബത്തേരി ചേതാലയം ലോമാസ്റ്റ് ലൈറ്റ്, 2.5 ലക്ഷം രൂപ.

17.ചെനാട് ലോമാസ്റ്റ് ലൈറ്റ്, 2.5 ലക്ഷം രൂപ.

18.തിരുനെല്ലി അമ്പലം ലോമാസ്റ്റ് ലൈറ്റ്, 3.5 ലക്ഷം രൂപ.

19. കുണ്ടള ലോമാസ്റ്റ് ലൈറ്റ്, 3.5 ലക്ഷം രൂപ.

20. നല്ലൂർനാട് ക്യാൻസർ ആശുപത്രിക്ക് എച്ച് ടി ട്രാൻസ്‌ഫോർമർ, 40 ലക്ഷം രൂപ.

21 .പൂമല ജി എൽ പി സ്കൂളിന് ബിൽഡിംഗ്, 30 ലക്ഷം രൂപ.

22. വിളമ്പുകണ്ടം ജി എൽ പി സ്കൂളിന് സ്കൂൾ ബസ്, 19.6 ലക്ഷം രൂപ.

23.കാട്ടിക്കുളം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സ്കൂൾ ബസ്, 19.6 ലക്ഷം രൂപ.

24. തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന് കോളേജ് ബസ്, 30 ലക്ഷം രൂപ.

25. നീർവാരം മയിലുകുന്ന് എസ് ടി കോളനി കുടിവെള്ള പദ്ധതി, 12 ലക്ഷം രൂപ.

26. ഇരട്ടക്കയം പാലം അപ്രോച്ച് റോഡ്, 15 ലക്ഷം രൂപ.

27. വാളാട് പി എച്ച് സി ക്ക് ആംബുലൻസ്, 13.93 ലക്ഷം രൂപ.

28. ചെമ്പിലോട് എസ് സി കോളനി ലോമാസ്റ്റ് ലൈറ്റ്, 2 ലക്ഷം രൂപ.

29. ചെറുകര - തൊടുവയൽ എസ് ടി കോളനി കോൺക്രീറ്റ് റോഡ്, 8 ലക്ഷം രൂപ.

30. തരിയോട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സ്കൂൾ ബസ്, 19.6 ലക്ഷം രൂപ.

31. പരിയാരം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സ്കൂൾ ബസ്, 19.6 ലക്ഷം രൂപ.

32.വട്ടകണിയാംമ്പറ്റ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സ്കൂൾ ബസ്, 19.6 ലക്ഷം രൂപ.

33.വട്ടപ്പാറ - ആനക്കുഴി എസ് സി കോളനി റോഡ്, 10 ലക്ഷം രൂപ.

34. കോട്ടനാട് ജി യു പി സ്കൂളിന് കമ്പ്യൂട്ടർ വാങ്ങുന്നതിന് 2 ലക്ഷം രൂപ.

35. പെരുന്തിട്ട ജി യു പി സ്കൂളിന് കമ്പ്യൂട്ടർ വാങ്ങുന്നതിന്, 4 ലക്ഷം രൂപ.

36.പുൽപള്ളി കൃപാലയ സ്പെഷ്യൽ സ്കൂളിന് സ്കൂൾ ബസ്, 21.5 ലക്ഷം രൂപ.

37.പാടിപ്പറമ്പ് - നെല്ലിയോട്ടിൽ ചെറുതൊടി എസ് സി കോളനി റോഡ് കോൺക്രീറ്റ്, 10 ലക്ഷം രൂപ.

38. ചീരാംകുന്ന് - മണങ്ങുവയൽ എസ് ടി കോളനി റോഡ്, 10 ലക്ഷം രൂപ.

39. പെരിക്കല്ലൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സ്കൂൾ ബസ്, 19.6 ലക്ഷം രൂപ.

40. പുൽപള്ളി കൈരളി വായനശലക്ക് ബിൽഡിംഗ്‌ നിർമാണം, 14.6 ലക്ഷം രൂപ.

41.കോട്ടത്തറ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സ്കൂൾ ബസ്, 20 ലക്ഷം രൂപ.

42. മുള്ളൻ കൊല്ലി പാറക്കടവ് കാട്ടുനായ്ക്ക എസ് ടി കോളനി കുടിവെള്ള പദ്ധതി, 10 ലക്ഷം രൂപ.

43. തിരുനെല്ലി പനവല്ലി മിച്ച ഭൂമി എസ് ടി കോളനി കുടിവെള്ള പദ്ധതി, 15 ലക്ഷം രൂപ.

44. ജില്ലാ വെറ്റിനെറി സെന്ററിന് ആംബുലൻസ്, 15 ലക്ഷം രൂപ.

45. വയനാട് മെഡിക്കൽ കോളേജിന് ആംബുലൻസ്, 25 ലക്ഷം രൂപ.

46. യവനാർകുളം ടൌൺ ലോമാസ്റ്റ് ലൈറ്റ്, 2 ലക്ഷം രൂപ.

47. വള്ളിയോർകാവ് ലോമാസ്റ്റ് ലൈറ്റ്, 3.50 ലക്ഷം രൂപ.

48. സുഗന്തഗിരി ആർട്സ് ആൻഡ് സ്പോർട്സ് ബിൽഡിംഗ്‌ നിർമാണം. 8ലക്ഷം രൂപ.

49. നൂൽപുഴ ഫാമിലി ഹെൽത്ത് സെന്റർ ഫിസിക്കൽ മെഡിസിൻ ആൻഡ് റീ ഹബീറ്റേഷൻ യൂണിറ്റിന് ഉപകരണങ്ങൾ വാങ്ങുന്നതിന് 10 ലക്ഷം രൂപ.

50. ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിന് ഫോർ വീൽ വാഹനം, 8 ലക്ഷം രൂപ.

എംപിഎൽഎഡിഎസ് (MPLADS )- മലപ്പുറം ജില്ല.

1.നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഐ സി യു വെന്റിലേറ്ററും കോവിഡ് നിയന്ത്രണ, അനുബന്ധ ഉപകരണങ്ങളും 1 കോടി 45 ലക്ഷം രൂപ.

2.വണ്ടൂർ ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് 50 ലക്ഷം രൂപ.

3.കാവനൂർ എടക്കാർ കുന്ന് - പൂളക്കൽ എസ്. സി കോളനി റോഡ് 5 ലക്ഷം രൂപ

4.അരീക്കോട് ചൂളക്കുളം -തടത്തിൽ റോഡ് 5.50 ലക്ഷം രൂപ. 

5.അരീക്കോട്, പൂളക്കുന്ന് - ചെറുമല അബു റോഡ് 4.25 ലക്ഷം രൂപ.

6. അരീക്കോട്, കരിയോട്ട് എസ് സി കോളനി റോഡ് 5 ലക്ഷം രൂപ.

7. അരീക്കോട്, പേങ്ങാട്ടുകുഴി എസ് സി കോളനി നടപ്പാത 5.50 ലക്ഷം രൂപ.

8.ഉർങ്ങാട്ടിരി, ചീങ്കണ്ണി പ്പാലി - കരിമ്പ് ട്രൈബൽ കോളനി അപ്രോച്റോഡ് 5.25 ലക്ഷം രൂപ.

9.മമ്പാട് കല്ലുവരി - മേലെ കല്ലുവരി റോഡ് 5.50 ലക്ഷം രൂപ.

10. എടവണ്ണ കമ്യുണിറ്റി സെന്ററിൽ സീതി ഹാജി മെമ്മോറിയൽ കാൻസർ ഡിറ്റെക്ഷൻ & ട്രീറ്റ്മെന്റ് സെന്റർ 40 ലക്ഷം രൂപ

11.ഉർങ്ങാട്ടിരി, മാങ്കുളം - നെല്ലിയായി റോഡ് കോൺക്രീറ്റിംഗ്‌ 5.25ലക്ഷം രൂപ.

12. ചോക്കാട് ആയുർവേദ ആശുപത്രി ബിൽഡിംഗ്‌ 30 ലക്ഷം രൂപ.

13.പോരൂർ കുടുംബരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് 10 ലക്ഷം രൂപ.

14.തുവ്വൂർ കുടുംബരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് 10 ലക്ഷം രൂപ.

15. കരുവാരക്കുണ്ട്, ഇരിങ്ങട്ടിരി എസ് സി കോളനി കുടിവെള്ള പദ്ധതി10 ലക്ഷം രൂപ.

16. കരുവാരക്കുണ്ട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് ബസ് 20ലക്ഷം രൂപ.

17. കാളികാവ്, വെള്ളയൂർ അംഗൻവാടി ബിൽഡിംഗ്‌ 20 ലക്ഷം രൂപ.

18.തുവ്വൂർ, വാഴക്കില്ലി എസ് സി കോളനി - അമ്പലം റോഡ് കോൺഗ്രീറ്റിംഗ്‌ 7.5 ലക്ഷം രൂപ.

19. ചോക്കാട്, കണിയാം പൊട്ടി എസ് ടി കോളനി റോഡ് കോൺഗ്രീറ്റിംഗ്‌ 3.5 ലക്ഷം രൂപ.

20.അരീക്കോട്, കാരാണ്ടി പറമ്പിൽ എസ് സി കോളനി നടപ്പാത - 5ലക്ഷം രൂപ.

21.പോരൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ബിൽഡിംഗ്‌ ഒന്നാം നില 30 ലക്ഷം രൂപ.

22.ചുങ്കത്തറ വെള്ളാം പാടം കരുനാടൻ എസ് സി കോളനി കുടിവെള്ള പദ്ധതി 10ലക്ഷം രൂപ.

23. കീഴുപറമ്പ് ഗവണ്മെന്റ് സ്കൂളിൽ ലൈബ്രെറി ബിൽഡിംഗ്‌ 25ലക്ഷം രൂപ.

24. ഉർങ്ങാട്ടിരി ആയുർവേദ ആശുപത്രി 25ലക്ഷം രൂപ.

25 .കുഴിമണ്ണ കുടുംബരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് 13.5 ലക്ഷം രൂപ.

26. അരീക്കോട് മുതേരി എസ് സി കോളനി നടപ്പാത 6 ലക്ഷം രൂപ.

27.കരുളായി കുടുംബാരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് 14ലക്ഷം രൂപ.

28.മൂത്തേടം, ചോലമുണ്ട ഗവണ്മെന്റ് എൽ പി സ്കൂളിന് ബസ് 20 ലക്ഷം രൂപ.

29. ശാരത് കുന്ന് കോളനി റോഡ് നടപ്പാത കോൺക്രീറ്റിംഗ്, 5 ലക്ഷം രൂപ.

30. പുളിശ്ശിരിക്കുണ്ട് - ഓടുവഴിച്ചിറ കോൺക്രീറ്റ് റോഡ്.,5.5 ലക്ഷം രൂപ

31. തവരപറമ്പ് എ കെ സി ജംഗ്ഷനിൽ ഹൈ മാസ്റ്റ് ലൈറ്റ്, 4 ലക്ഷം രൂപ.

32. ചുണ്ടലക്കുന്ന് ജംഗ്ഷനിൽ ഹൈ മാസ്റ്റ് ലൈറ്റ്. 4ലക്ഷം രൂപ.

33. പൊന്നം ചിറകുളം ഹൈ മാസ്റ്റ് ലൈറ്റ്. 4 ലക്ഷം രൂപ.

34. ചെങ്ങര ജി. എൽ. പി.സ്കൂൾ ഓപ്പൺ ഓഡിറ്റോറിയം, 15 ലക്ഷം രൂപ

എംപിഎൽഎഡിഎസ് (MPLADS) കോഴിക്കോട് ജില്ല.

1.കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ 10 ലക്ഷം രൂപ. /

2.കോഴിക്കോട് മെഡിക്കൽ കോളേജിന്‌ ‌ ഐ സി യു വെന്റിലേറ്റർ, 15 ലക്ഷം രൂപ.

3.മുക്കം, മണാശ്ശേരി ഗവണ്മെന്റ് യു പി സ്കൂളിൽ കിച്ചൺ ബ്ലോക്ക്‌ 10 ലക്ഷം രൂപ.

4.പുതുപ്പാടി, കാവുംപ്പുറം റം കിള്ളിയിൽ കാക്കഞ്ചേരിക്കുന്ന് റോഡ് 7.5 ലക്ഷം രൂപ.

5.കൊടിയത്തൂർ ,പൂവത്തിക്കണ്ടി - മേലെ പൂവത്തിക്കണ്ടി - പഴംപറമ്പ് റോഡ് 8.25 ലക്ഷം രൂപ.

6.തിരുവമ്പാടി ,കുരിശുപള്ളി കവലയിൽ ഹൈമാസ്ററ് ലൈറ്റ് 3.65ലക്ഷം രൂപ.

7. ,കൊടിയത്തൂർ ,തോട്ടുമുക്കം ഗവണ്മെന്റ് യു പി സ്കൂളിൽ സ്മാർട്ട്‌ ക്ലാസ് റൂം 6 ലക്ഷം രൂപ.

8.കാരശ്ശേരി, പുതിയേടത്ത് നാഗേരിക്കുന്ന് എസ്. സി കോളനി റോഡ് 10ലക്ഷം രൂപ..

9,കൂടരഞ്ഞി കൂടുംബാരോഗ്യ കേന്ദ്രത്തിന്‌ ആംബുലൻസ്‌ 12.45ലക്ഷം രൂപ.

10.മുക്കം, നീലേശ്വരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഓപ്പൺ സ്റ്റേജ് 15 ലക്ഷം രൂപ.

11.കാരശ്ശേരി ,തേക്കുംകുറ്റി കുടുംബരോഗ്യ കേന്ദ്രത്തിന്‌ ആംബുലൻസ് 12.66 ലക്ഷം രൂപ.

12.പുതുപ്പാടി, മലപുറം ഗവണ്മെന്റ് മാപ്പിള യു. പി സ്കൂളിന് ബസ് 20ലക്ഷം രൂപ

13.കൊടിയത്തൂർ ,മാട്ടുമുറി രാജീവ് ഗാന്ധി എസ്. സി കോളനി റോഡ് '10ലക്ഷം രൂപ.

14.തിരുവമ്പാടി കുടുംബരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് 12.45 ലക്ഷം രൂപ.

15.കോടഞ്ചേരി കമ്മ്യൂണിറ്റി ബേസ്ഡ് ഡിസേബിലിറ്റി മാനേജ്മെന്റ് സെന്ററിന് കെട്ടിടം 55 ലക്ഷം രൂപ ഇനി, രാഹുൽ ഗാന്ധി എംപിയുടെ ഇടപെടൽ മൂലം മറ്റ് കോൺഗ്രസ് എംപിമാർ വയനാടിന് നൽകിയ ഫണ്ടുകൾ. ജെബി മേത്തർ എം പി -2.5കോടി കുമാർ കേത്ക്കർ എം പി .25 ലക്ഷം. അമീ യാജ്നിക്ക് എം പി -25 ലക്ഷം .

എംപിയുടെ ഇടപെടൽ മൂലം ലഭിച്ച മറ്റ് കേന്ദ്ര ഫണ്ടുകൾ. സിആർഐഎഫ് (CRIF) ഫണ്ട്‌ - 145 കോടി. നാഷണൽ ഹൈവേയുടെ നവീകരണം.33.49 കോടി പി എം ജി എസ് വൈ 2020-21- 22.64 കോടി 2021-22-29.28 കോടി 2022-23.72.6 കോടി രാഹുൽ ഗാന്ധി എം പി അദ്ദേഹത്തിന്റെ പ്രാദേശിക വികസന ഫണ്ടിലും അധികമായി മറ്റു പല പദ്ധതികളിലൂടെ വികസനം മണ്ഡലത്തിൽ എത്തിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്ത്യയിലെ മറ്റൊരു എം പിക്കും ഇത്രയധികം ജനോപകാര പ്രവർത്തികൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടാവില്ല എന്ന് അടിവരയിട്ട് പറയാൻ സാധിക്കും.

പഠിച്ചുയരാൻ_കൂടെയുണ്ട് പദ്ധതി കോവിഡ് വ്യാപനത്തോടെ ലോക്ക്ഡൗണടക്കം പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തുടനീളം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനം ഓണ്‍ലൈനായി ചുരുങ്ങി. വിക്ടേഴ്സ് ചാനല്‍ വഴി ഫസ്റ്റ്ബെല്‍ എന്ന ഓണ്‍ലൈന്‍ പഠനപദ്ധതി നടപ്പില്‍ വരുത്തിയെങ്കിലും സൗകര്യങ്ങളുടെ അപര്യാപ്ത മൂലം പല കുട്ടികളുടെയും വിദ്യാഭ്യാസം മുടങ്ങി. വയനാടിനെ സംബന്ധിച്ച് 20 ശതമാനം ഗോത്രജനവിഭാഗങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശമെന്ന നിലയില്‍ പ്രതിസന്ധികളേറെയായിരുന്നു. വനാതിര്‍ത്തികളിലും വനഗ്രാമങ്ങളിലുമടക്കമുള്ള കോളനികളിലെ കുട്ടികള്‍ക്ക് പഠനം കിട്ടാക്കനിയായി മാറി. ഈ അവസ്ഥ തിരിച്ചറിഞ്ഞ രാഹുല്‍ഗാന്ധി എം പി മണ്ഡലത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ സ്വന്തം നിലയില്‍ 350 ടെലിവിഷനുകളാണ് വിതരണം ചെയ്തത്. ടെലിവിഷനുകളുടെ അഭാവം മൂലം പഠനം നഷ്ടപ്പെട്ട ഗോത്രവിദ്യാര്‍ത്ഥികള്‍ക്കം ജില്ലാഭരണകൂടം മുഖേന വിതരണം ചെയ്ത ഈ സ്മാര്‍ട്ട് ടി വികള്‍ ഉപകാരപ്പെട്ടു. ഓണ്‍ലൈന്‍ പഠനകാലത്തെ മറ്റൊരു പ്രതിസന്ധിയായിരുന്നു മൊബൈല്‍ നെറ്റ്വര്‍ക്കുകളുടെ അഭാവം. ഈ വിഷയത്തിലും എം പിയെന്ന നിലയില്‍ രാഹുല്‍ഗാന്ധി ബന്ധപ്പെട്ട കമ്പനികളുടെ സംസാരിക്കുകയും നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടല്‍ നടത്തുകയും ചെയ്തു. .

പ്രളയകാലത്ത് വയനാട് ഒന്നാകെ പിടിച്ചുലച്ച പ്രളയകാലത്ത് സ്വന്തം നിലയില്‍ നിരവധി സഹായങ്ങളാണ് എം പി മണ്ഡലത്തിനായി ചെയ്തത്. ആയിരങ്ങള്‍ ദുരിതാശ്വാസക്യാംപില്‍ കഴിയുന്ന കാലത്ത് ഒരു ലക്ഷം കിലോ അരിയാണ് മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിയെത്തിച്ചത്. അരി ഉള്‍പ്പെടെയുള്ള 18 ഇനത്തില്‍പ്പെട്ട ഭക്ഷ്യധാന്യകിറ്റാണ് ക്യാംപില്‍ കഴിഞ്ഞവര്‍ക്കായി നല്‍കിയത്. രണ്ടാംഘട്ടമെന്ന നിലയില്‍ പ്രളയവുമായി ബന്ധപ്പെട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്കായി പുതപ്പുകള്‍, സാരി ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍, വീടുകള്‍ വൃത്തിയാക്കുന്നതിനാവശ്യമായ ക്ലീനിംഗ് കിറ്റുകള്‍ എന്നിവ എം പി എത്തിച്ചുനല്‍കി. അക്കാലത്ത് ഏറെ പ്രതിസന്ധിയിലായിരുന്ന വിഭാഗമായിരുന്നു ക്ഷീരകര്‍ഷകര്‍. അവര്‍ക്കായി എം പി കാലീത്തീറ്റയെത്തിച്ച് നല്‍കി. ജീവന്‍രക്ഷാ സമിതിക്ക് സുരക്ഷാ ഉപകരണങ്ങള്‍ പ്രളയകാലത്ത് നിരവധി പേരെ വെള്ളക്കെട്ടുകളില്‍ നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ മുന്‍കൈയ്യെടുത്ത വിഭാഗമായിരുന്നു ജില്ലയിലെ ജീവന്‍രക്ഷാസമിതികള്‍. പുഴകളിലും, വെള്ളക്കെട്ടുകളിലുമെല്ലാം അകപ്പെട്ടുപോയവരെ കണ്ടെടുക്കുന്നതിനായി ഫയര്‍ഫോഴ്‌സ് അടക്കമുള്ള സേനാവിഭാഗങ്ങള്‍ക്കൊപ്പവും അല്ലാതെയും കൈയ്യും മെയ്യും മറന്ന് പ്രവര്‍ത്തിക്കുന്ന വയനാട് കല്‍പ്പറ്റയിലെ തുര്‍ക്കി ജീവന്‍രക്ഷാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവുന്ന വിധത്തിലുള്ള സുരക്ഷാ ഉപകരണങ്ങളാണ് രാഹുല്‍ഗാന്ധി സ്വന്തം നിലയില്‍ എത്തിച്ചുനല്‍കിയത്.

സനലിന്റെ കുടുംബത്തിന് #ഒരുലക്ഷംരൂപ പ്രളയകാലത്ത് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ പോലും ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത മേപ്പാടി സ്വദേശിയായ സനലിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയാണ് സ്വന്തം നിലയില്‍ സഹായധനമായി രാഹുല്‍ഗാന്ധി നല്‍കി.

ഓണക്കോടി കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന് ലോകം വിറങ്ങലിച്ച് നില്‍ക്കുന്ന സമയത്ത് സ്വന്തം ജീവന്‍ കാര്യമാക്കാതെ മുന്നണിപോരാളിയായി പ്രവര്‍ത്തിച്ച നിരവധി പേരാണ് നമ്മുടെ സമൂഹത്തിലുള്ളത്. അവരില്‍ പ്രധാനപ്പെട്ട ഒരു വിഭാഗമായിരുന്നു പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍. വിവിധ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരെ കോവിഡ് വ്യാപനകാലത്തും വീടുകളിലെത്തി യാതൊരുവിധ മുടക്കവുമില്ലാതെ പരിചരിക്കാന്‍ അവര്‍ക്ക് സാധിച്ചു. പ്രതിസന്ധി കാലത്തെ അവരുടെ പ്രവര്‍ത്തനങ്ങള്‍ നോക്കികണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഒരു സ്നേഹസമ്മാനം നല്‍കാന്‍ രാഹുല്‍ഗാന്ധി എം പി തീരുമാനിക്കുന്നത്. വയനാട് പാര്‍ലമെന്റ് മണ്ഡലത്തെ മുഴുവന്‍ പെയിന്‍ ആന്റ് പാലിയേറ്റ് പ്രവര്‍ത്തകര്‍ക്കും 2020 വര്‍ഷത്തില്‍ സ്വന്തം നിലയില്‍ ഓണക്കോടി നല്‍കികൊണ്ട് അവരുടെ പ്രവര്‍ത്തനങ്ങളെ എം പി അഭിനന്ദിച്ചു. 2021 വര്‍ഷത്തില്‍ മണ്ഡലത്തിലെ അംഗന്‍വാടി ടീച്ചര്‍ക്കും എം പി ഓണക്കോടി സമ്മാനിച്ചു. സമൂഹത്തിന്റെ അടിത്തട്ടിയില്‍ ജോലി ചെയ്യുന്ന അംഗന്‍വാടി ടീച്ചര്‍മാരുടെ ജീവിതം പലപ്പോഴും സന്തോഷകരമല്ലെന്നതാണ് വസ്തുത. കിട്ടുന്ന ഹോണറേറിയത്തിന്റെ ഇരട്ടിമടങ്ങോളം ജോലി ചെയ്യേണ്ടി വരുന്ന ഒരു വിഭാഗം കൂടിയാണ് അംഗന്‍വാടി ടീച്ചര്‍മാര്‍. മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി ഫീല്‍ഡ് വര്‍ക്ക് അടക്കം ഒട്ടേറെ അധികജോലികളും അവര്‍ക്ക് ചെയ്യേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ അവരുടെ അധ്വാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞുകൊണ്ടാണ് സ്വന്തം നിലയില്‍ ഓണക്കോടിയുമായി രാഹുല്‍ഗാന്ധി എത്തിയത്. 

മഴക്കോട്ടുകൾ 2018, 2019 വര്‍ഷങ്ങളിലുണ്ടായ പ്രളയം, കോവിഡ് എന്നിങ്ങനെ പ്രതിസന്ധിയുടെ കാലത്തെല്ലാം കൈമെയ് മറന്ന് ജോലി ചെയ്ത ഒരു വിഭാഗമായിരുന്നു പോലീസ് സേന. പുത്തുമല ഉരുള്‍പൊട്ടലടക്കമുള്ള ദുരന്തസ്ഥലങ്ങളിലും മറ്റും കോരിച്ചൊരിയുന്ന മഴ പോലും വകവെക്കാതെയായിരുന്നു രക്ഷാപ്രവര്‍ത്തനത്തില്‍ സേനാംഗങ്ങള്‍ അണിനിരന്നത്. കോവിഡ് കാലത്തെ സ്ഥിതിയും മറിച്ചായിരുന്നില്ല. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാടും നഗരവും നിശ്ചലമായ ഘട്ടത്തില്‍പോലും നിരത്തുകളില്‍ വാഹനപരിശോധനയും മറ്റുമായി പോലീസ് സജീവമായിരുന്നു. നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മഴയെന്നോ വെയിലെന്നോ ഇല്ലാതെയായിരുന്നു ആ സമയത്ത് പോലീസ് സേനാംഗങ്ങള്‍ ജോലി ചെയ്തത്. സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ടാണ് അവര്‍ക്ക് സ്വന്തം നിലയില്‍ ഒരു സ്നേഹസമ്മാനം നല്‍കാന്‍ രാഹുല്‍ഗാന്ധി തീരുമാനിക്കുന്നത്. അങ്ങനെ വിപണിയിലെ ഏറ്റവും ഗുണമേന്മയുള്ള 1000 മഴക്കോട്ടുകള്‍ അദ്ദേഹം മണ്ഡലത്തിലെത്തിച്ച് സേനക്ക് കൈമാറി. 

ഓണക്കിറ്റ് പ്രളയകാലത്തടക്കം വിവിധ വാര്‍ത്തകള്‍ പുറംലോകത്തെത്തിക്കാന്‍ അക്ഷീണം പ്രയത്‌നിച്ച വിഭാഗമായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. അവരുടെ പ്രയത്‌നങ്ങള്‍ക്ക് പിന്തുണയെന്നോണം വയനാട് പ്രസ്സ്‌ക്ലബ്ബിന് കീഴിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ഓണക്കിറ്റ് നല്‍കുന്നതിനായി ഒരു ലക്ഷം രൂപയാണ് രാഹുല്‍ഗാന്ധി എം പി സ്വന്തം നിലയില്‍ നല്‍കിയത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും രണ്ടുകോടിയുടെ സഹായം അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് രോഗങ്ങള്‍ കടന്നുവരുമ്പോള്‍ പലരും തളര്‍ന്നുപോകുന്ന സാഹചര്യമുണ്ടാകും. ഈ സമയത്ത് അവര്‍ക്ക് ആശ്വാസമാകുന്ന തരത്തില്‍ സാമ്പത്തികസഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് PMNRF പോലുള്ള പദ്ധതികള്‍ വര്‍ഷങ്ങളായി രാജ്യത്തിന് നടപ്പിലാക്കിവരുന്നത്. അസൂഖം മൂലം കഷ്ടപ്പെടുന്നവരുടെ അപേക്ഷകള്‍ എം പി ഓഫീസ് വഴി സ്വീകരിക്കുകയും, യഥാസമയം അവര്‍ക്ക് ധനസഹായം വാങ്ങി നല്‍കാനും രാഹുല്‍ഗാന്ധിക്ക് സാധിച്ചു. അപേക്ഷകള്‍ ദ്രുതഗതിയില്‍ എം പിയുടെ കത്തോടു കൂടി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിച്ചുകൊണ്ടാണ് ധനസഹായം സമയബന്ധിതമായി നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നത്. പദ്ധതി പ്രകാരം രണ്ട് കോടി രൂപയാണ് ഇതുവരെ ധനസഹായമായി വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന് ലഭിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും എം പി ഓഫീസ് മുഖേന ഒരു കോടി രൂപയുടെ ധനസഹായവും ഇക്കാലയളവില്‍ വാങ്ങി നല്‍കാന്‍ സാധിച്ചു.

സ്മാർട്ട്‌ അംഗന്‍വാടികള്‍ സി എസ് ആര്‍ ഫണ്ട് ഉപയോഗപ്പെടുത്തിക്കൊണ്ട് ജില്ലയില്‍ സ്വന്തമായി സ്ഥലമുള്ളതും, കെട്ടിടമില്ലാത്തതുമായ അംഗന്‍വാടികളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് രാഹുല്‍ഗാന്ധി എം പി മണ്ഡലത്തില്‍ ആരംഭിച്ചു. കുരുന്നുകളെ ആകര്‍ഷിക്കുന്ന സ്മാര്‍ട്ട് അംഗന്‍വാടികള്‍ നിര്‍മ്മിക്കുകയെന്നതായിരുന്നു പ്രധാനലക്ഷ്യം. ജില്ലാകലക്ടര്‍, ജില്ലാപഞ്ചായത്ത്, ഐ സി ഡി എസ് ഓഫീസര്‍മാര്‍ തുടങ്ങിയവരുടെ സഹായത്തോടെ ഡി പി ആര്‍ തയ്യാറാക്കി ഒരു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തികമാക്കുന്ന വിധത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രകൃതിസൗഹൃദമായ അംഗന്‍വാടികളാണ് പദ്ധതി പ്രകാരം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പദ്ധതി പൂര്‍ണമായി നടപ്പിലാകുന്നതോടെ മണ്ഡലത്തിലെ അംഗന്‍വാടികളുടെ മുഖച്ഛായ തന്നെ മാറും.

തെർമല്‍ സ്‌കാനറുകള്‍, മാസ്‌കുകള്‍, സാനിറ്റൈസർ കോവിഡ് വ്യാപനത്തിന്റെ ആരംഭഘട്ടത്തില്‍ മതിയായ സുരക്ഷാസംവിധാനങ്ങളുടെ അപര്യാപ്ത ഒരു പ്രധാന പ്രശ്നം തന്നെയായിരുന്നു. ഈ സമയത്തായിരുന്നു രാഹുല്‍ഗാന്ധി കലക്ടറുടെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് മണ്ഡലത്തില്‍ ആവശ്യമായ സാനിറ്റൈസര്‍, മാസ്‌ക്കുകള്‍, തെര്‍മല്‍ സ്‌കാനറുകള്‍ എന്നിവ എത്തിച്ചുനല്‍കിയത്. ചെക്കുപോസ്റ്റുകള്‍, നിരത്തുകള്‍, കോവിഡ് സെന്ററുകള്‍, ആശുപത്രികള്‍ തുടങ്ങിയ എല്ലായിടത്തുമുള്ള കോവിഡ് പോരാളികള്‍ക്ക് ഇത് ഉപകാരപ്പെട്ടു. മാസ്‌ക്ക്, സാനിറ്റൈസര്‍ എന്നിവക്കെല്ലാം വലിയ വില നല്‍കേണ്ടി വരികയും, ക്ഷാമം നേരിടുകയും ചെയ്ത സമയത്തായിരുന്നു ആവശ്യമായ ഈ പ്രതിരോധവസ്തുക്കള്‍ എം പി എത്തിച്ചുനല്‍കിയത്.

കൈത്താങ്ങ് പദ്ധതി സമൂഹത്തിലെ നിര്‍ധനരായവര്‍ക്ക് സ്വന്തംനിലയില്‍ വീടുകള്‍ വെച്ച് നല്‍കുന്നതിനായി രാഹുല്‍ഗാന്ധി എം പി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് 'കൈത്താങ്ങ്'. പദ്ധതി പ്രകാരം അതിന്റെ പ്രാരംഭഘട്ടമെന്ന നിലയില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ 50 വയസില്‍ താഴെയുള്ള, വിധവകളായ, കഷ്ടത അനുഭവിക്കുന്ന സര്‍ക്കാര്‍, മറ്റ് ഇതര ഏജന്‍സികള്‍ വഴി വീട് ലഭിക്കാത്തവര്‍ക്കാണ് പദ്ധതിയുടെ ഭാഗമായി സ്വപ്‌നഭവനം നിര്‍മ്മിച്ച് നല്‍കാന്‍ പോകുന്നത്. ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന ഈ ബൃഹത്പദ്ധതി സാധാരണക്കാരുടെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിനായി. വയനാടിനെ ദേശീയശ്രദ്ധയിലെത്തിച്ച #കലണ്ടറുകൾ. കേരളത്തിന്റെ കാര്‍ഷിക, ടൂറിസം മേഖലകളില്‍ പ്രധാനസ്ഥാനം അലങ്കരിക്കുന്ന വയനാടിനെ ദേശീയ ശ്രദ്ധയിലേക്ക് എത്തിക്കുന്ന വിധത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ബഹുവര്‍ണ കലണ്ടറുകളാണ് എം പിയെന്ന നിലയില്‍ രാഹുല്‍ഗാന്ധി പുറത്തിറക്കിയത്. 2020-ല്‍ മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളെയും, 2021-ല്‍ മണ്ഡലത്തിലെ ബഹുമുഖ പ്രതിഭകളെയും, 2022-ല്‍ വയനാട്ടിലെ കാര്‍ഷികവിളകളെ സംബന്ധിച്ചുള്ള വിവരങ്ങളും, 2023- ൽ വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കാൻ, ഭാരതത്തിലെ ജനങ്ങളെ ഒരു മാലയിലെ മുത്തുമണി പോലെ ഒന്നിപ്പിക്കാൻ നടത്തിയ ഭാരത് ജോഡോ യാത്രയുടെ ഹൃദയസ്പർശിയായ ചിത്രങ്ങൾ ഉള്‍പ്പെടുത്തിയായിരുന്നു രാഹുല്‍ഗാന്ധി കലണ്ടര്‍ പുറത്തിറക്കിയത്. വയനാടിന്റെ സമഗ്ര വികസനത്തിന് രാഹുൽഗാന്ധി എംപിയുടെ ഇടപെടൽ വിമർശനത്തിന് അതീതമാണ്. ഈ എഴുത്തിനപ്പുറം കോവിഡ് കാലത്തും പ്രളയകാലത്തും വയനാടിനെ ചേർത്തുപിടിച്ചിട്ടുണ്ട് പ്രിയപ്പെട്ട എംപി. ദിനംപ്രതി ഓഫീസിൽ നിന്നും നേരിട്ടും അല്ലാതെയും എത്രയോ ആനുകൂല്യങ്ങൾ വയനാട്ടിലെ സാധാരണക്കാർക്ക് ലഭ്യമാകുന്നുണ്ട്. ചോദ്യങ്ങളെ പേടിച്ച് ഞങ്ങളുടെ എംപിയെ അയോഗ്യനാക്കിയപ്പോഴും ആ മനുഷ്യൻ പറഞ്ഞ ഒരു കാര്യമുണ്ട്. വയനാടിനെ ഞാൻ അനാഥമാക്കില്ല, എന്റെ കുടുംബത്തിലെ ഓരോ അംഗങ്ങളാണ് അവിടെ ജീവിക്കുന്നത്. അവരുടെ സഹോദരനായി മകനായി പ്രിയപ്പെട്ടവനായി ഈ മണ്ണിൽ പണിയെടുക്കുന്ന സാധാരണക്കാരന്റെ ശബ്ദമായി ആ മനുഷ്യൻ ഉണ്ടാകുമെന്ന് ഉറപ്പു തന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് എംപി സ്ഥാനം പോയിട്ടും അദ്ദേഹത്തിന്റെ വയനാട്ടിലെയും മുക്കത്തെയും ഓഫീസ് തുറന്നു പ്രവർത്തിച്ചത്. വികസന തുടർച്ചയ്ക്ക് വേണ്ടി ആ മനുഷ്യൻ വയനാടിന്റെ മണ്ണിലേക്ക് വീണ്ടും വരുമ്പോൾ ഇരുകൈയും നീട്ടി ഹൃദയത്തിലേക്ക് ചേർത്തുവെക്കും. കണ്ണിലെ കൃഷ്ണമണിപോലെ ഞങ്ങൾ ആ മനുഷ്യനെ കാക്കും.

Rahul Gandhi is a true representative of the people and a great leader. Look at what was done for Wayanad

Related Stories
പറഞ്ഞതു കേട്ടല്ലോ?  മാതൃകയാകണം കേട്ടോ...

Nov 18, 2024 11:43 AM

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം കേട്ടോ...

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം...

Read More >>
അവിവാഹിതരും സംഘടിതരാകുന്നു.  കൊച്ചിയിൽ വൻ സംഗമം നടത്തി.

Nov 18, 2024 11:11 AM

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം നടത്തി.

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം...

Read More >>
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
Top Stories